കട്ടപ്പന: കട്ടപ്പന അഗ്‌നിശമന സേന യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അണുനശീകരണം നടത്തി. നത്തുകല്ലിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോട്‌സ്‌പോട്ടുകളായ വാർഡുകളിലടക്കം അണുനാശിനി തളിച്ചു. സമ്പൂർണ്ണ ലോക് ഡൗൺ നിലവിലുള്ള നത്തുകല്ല്, തുളസിപ്പാറ, ഇരട്ടയാർ ടൗൺ വാർഡുകൾ ശുചീകരിച്ചു. കൂടാതെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇതര സർക്കാർ ഓഫീസ് പരിസരങ്ങൾ, ബസ് സ്റ്റാൻഡ്, ഇരട്ടയാർ സർവീസ് ബാങ്ക് പരിസരം എന്നിവിടങ്ങളും അണുമുക്തമാക്കി.