ഒഴിവാക്കിയത് തൊടുപുഴനഗരസഭ, ബൈസൺവാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നീ പഞ്ചായത്തുകളെ
തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയടക്കം നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. തൊടുപുഴയെ കൂടാതെ ബൈസൺവാലി, ഇടുക്കി കഞ്ഞിക്കുഴി, മരിയാപുരം എന്നീ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. എന്നാൽ ഇടവെട്ടി, ഏലപ്പാറ, ഇരട്ടയാർ, കരുണാപുരം, മൂന്നാർ, നെടുങ്കണ്ടം, സേനാപതി, വണ്ടൻമേട്, വണ്ടിപ്പെരിയാർ, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളിൽ ഹോട്ട്സ്‌പോട്ട് താഴെ പറയുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നിയന്ത്രണങ്ങൾ
*അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് കർശനമായി നിരോധിക്കും.
*ഈ പഞ്ചായത്തുകളിലേക്കും പുറത്തേക്കും അവശ്യ സർവീസുകൾക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കും. ഇവയുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും. മറ്റ് റോഡുകൾ പൂർണമായി അടച്ചിടും.
* അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കില്ല.
*അവശ്യ വസ്തുക്കൾ ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നൽകും. ഓരോ വാർഡ് തലത്തിലും ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
*അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾക്ക് ഇളവ് അനുവദിക്കും
*മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതിന് ഇളവ് അനുവദിച്ചു
*കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, അഗ്നിരക്ഷാസേന, സിവിൽ സപ്ലൈസ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവർത്തിക്കാം. മറ്റ് ഓഫീസുകൾക്ക് തുറന്നു പ്രവർത്തിക്കില്ല