മുട്ടം:കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി മുട്ടം റൈഫിൾ ക്ലബ്ബിൽ പാർപ്പിച്ചിരുന്ന 7 പേരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി.കഴിഞ്ഞ 25 നാണ്‌ ഇവരുടെ ശ്രവം പരിശോധനക്ക് അയച്ചത്.വെള്ളിയാമറ്റം സ്വദേശികളായ 3 പേരും , കുടയത്തൂർ, കോടിക്കുളം,മണക്കാട്, കായംകുളം സ്വദേശികളായ പേരുടെയും നിരീക്ഷണത്തിന് വേണ്ടി കഴിഞ്ഞ 24 ന് മുട്ടം റൈഫിൾ ക്ലബ്ബിൽ പാർപ്പിച്ചത്.പിറ്റേന്ന് കൊടിക്കുളത്തുള്ള മറ്റൊരാളും എത്തി. ഇതിൽ 24 ന് വന്ന 7 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത് .24 ന് അയച്ച 7 ആളുകളുടെ പരിശോധന ഫലം വൈകിയതിൽ നിരീക്ഷണത്തിലുള്ളവരും ആരോഗ്യ വകുപ്പും ആശങ്കപ്പെട്ടിരുന്നു.