ഇടുക്കി: കൊവിഡ് പ്രതിരോധിക്കുന്നതിന് ജില്ലയിലെ തമിഴ്‌നാട് അതിർത്തിയിലുടനീളം പൊലീസ്‌ഫോറസ്റ്റ് സേനകളുടെ സംയുക്ത പരിശോധന നടത്തും. കുറുക്കു വഴികളിലൂടെയുള്ള നുഴഞ്ഞുകയറ്റം, ലോക്ഡൗൺ ലംഘനം നിരത്തിലിറങ്ങുന്നതും കൂട്ടംകൂടുന്നതും എന്നിവ നടത്തുന്നവരെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിച്ചും 24 മണിക്കൂർ പട്രോൾ നടത്തിയും രഹസ്യ പൊലീസ് പരിശോധന നടത്തിയും പിടികൂടി നിരീക്ഷണത്തിലാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.