തൊടുപുഴ: കോവിഡ് പ്രതിരോധങ്ങൾക്ക് തുരങ്കം വയ്ക്കാനും ജനങ്ങളുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കാനും പ്രതിപക്ഷം നടത്തുന്ന
ശ്രമങ്ങളുടെ ഭാഗമാണ് മേയ് ദിനത്തിൽ ഇടുക്കി എംപി നടത്തുന്ന ഉപവാസസമരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആളാണ് എംപി.കഴിഞ്ഞ കുറേ ദിവസങ്ങളായി എംപി
നിരുത്തരവാദപരമായ സർക്കാർ വിരുദ്ധ പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലൊരിടത്തും പരിശോധന ലാബുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ എഴ്ലാബുകൾ സജ്ജമായിട്ടുണ്ട്. ഇതെല്ലാം ഒരു ദിവസം കൊണ്ട് സജ്ജമാക്കാൻ കഴിയുന്നതല്ലായെന്ന് അറിയാത്ത ആളല്ല എംപി. കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ലോകജനത തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്കേരളത്തിലാണ്. പക്ഷെ 500 ൽ താഴെരോഗികൾ മാത്രമാണ് കേരളത്തിലുണ്ടായിട്ടുള്ളു. മരണം മൂന്നു മാത്രമാണ്. കേരളത്തിലെവിടെയന്നപോലെ ഇടുക്കിയിലും ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും കെ കെ ശിവരാമൻ പറഞ്ഞു.