ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. ഇടുക്കി ഡബിൾ കട്ടിംഗിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മഴയ്‌ക്കൊപ്പം വീശിയ ശക്തമായി കാറ്റിൽ പുത്തൻ പുരക്കൽ ബിജുവിന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽകൂര തകർന്നു വീണു. സമീപ പ്രദേശങ്ങളിൽ നിരവധിപേരുടെ കൃഷിദേഹണ്ഡങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.