കണ്ണൂർ: നൂറുപേരിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്ന് മാസത്തെ ഇ.പി.എഫ് വിഹിതം സർക്കാർ വഹിക്കും എന്ന കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിലെ ഭൂരിപക്ഷം വ്യവസായികൾക്കും ഗുണകരമാവില്ല. സ്ഥാപനത്തിലെ 90 ശതമാനം ജീവനക്കാരും 15000 രൂപയുടെ താഴെവേതനം പറ്റുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന വ്യവസ്ഥയാണ് ഇതിന് കാരണം.മികച്ച വേതനം നൽകുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടിയാവുകയാണ് ഈ പ്രഖ്യാപനം.

വേതന പരിധി എടുത്തുകളയണമെന്നും എല്ലാ വ്യവസായങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിനോദ് നാരായണനും ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടിയും ആവശ്യപ്പെട്ടു.