പാപ്പിനിശേരി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആവശ്യസാധനങ്ങളുടെ വില ഉയർന്നു.
പഞ്ചസാരയ്ക്ക് കിലോയ്ക്ക് മൂന്നു മുതൽ അഞ്ചു രൂപ വരെ വില വർദ്ധന ഉണ്ടായെന്നാണ് പറയുന്നത്. നിലവിൽ ചിലയിടങ്ങളിൽ 38 മുതൽ 40 രൂപ വരെ കിലോയ്ക്ക് ഈടാക്കുന്നുണ്ട്. മുളക്, മല്ലി, പാംഓയിൽ, ഉഴുന്നുപരിപ്പ് എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നും പറയുന്നു.
ലോറി വാടക കുത്തനെ കൂട്ടിയതും പ്രശ്‌നങ്ങൾക്ക് കാരണമാണെന്ന് വ്യാപാരികൾ പറയുന്നത്. പുതിയതെരു, കീച്ചേരി, പാപ്പിനിശേരി വെസ്റ്റ്, ചാലാട് തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യസാധനങ്ങളുടെ വിപണി സജീവമാണ്.
പഴവർഗങ്ങൾ പലതും കിട്ടാനില്ല. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 20 രൂപ വച്ച് പൂവൻ പഴവും നേന്ത്ര പഴവും വിറ്റുപോയിരുന്നിടത്ത് പഴങ്ങൾ കിട്ടാനില്ല. ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവ തീർത്തും ഇല്ലാതായി. ആപ്പിൾ തുടങ്ങിയവ ചിലയിടങ്ങളിൽ സ്റ്റോക്കുള്ളത് ഇപ്പോഴും വില്പന നടക്കുന്നു എന്നു മാത്രം.
പഞ്ചസാരവിലയിൽ മാറ്റം ₹5
ബൈറ്റ്
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ കുറഞ്ഞതാണ് വില വർദ്ധനയുടെ കാരണം.ചില സാധനങ്ങൾ നാട്ടിൻപുറത്തെ കടകളിൽ കിട്ടാനുമില്ല