മാഹി: മദ്യഷാപ്പുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ മയ്യഴിയുടെ വിവിധ ഭാഗങ്ങളിൽ കരിഞ്ചന്തയിലുള്ള മദ്യവിൽപ്പന പൊടിപൊടിക്കുന്നു.
ഗോഡൗണുകളൊന്നും സീൽ ചെയ്യാത്തതിനാൽ മദ്യഷാപ്പുകളുമായി ബന്ധപ്പെട്ടവരുടെ ഒത്താശയോടെയാണ് പിൻവാതിൽ വിൽപ്പന്. 300 രൂപ വിലയുള്ള മദ്യത്തിന് 800 രൂപ വരെ ഈടാക്കുകയാണ്. ചൂടിക്കോട്ടു പാൽ, മൂലക്കാവ്, മാക്കുനി, ഗ്രാമത്തി പ്രദേശങ്ങളിലാണ് വൻതോതിലുള്ള കരിഞ്ചന്ത വിൽപ്പന നടക്കുന്നത്. ഓൺലൈൻ മദ്യവിൽപനയും സജീവമായിട്ടുണ്ട്. ഇതിലും മദ്യഷാപ്പുകാരുമായി ബന്ധപ്പെട്ടവരാണ്.
ഒഴിഞ്ഞ വീടുകളിലും,കടകളിലുമെല്ലാം ഗോഡൗണുകൾ അധികൃതവും അനധികൃതവുമായി പ്രവർത്തിക്കുന്നുണ്ട്.ഇവ എവിടെയാണെന്ന് പോലും മയ്യഴിയിലെ എക്‌സൈസുകാർക്ക് അറിയില്ലെന്നാണ് പറയപ്പെടുന്നത്.