കാഞ്ഞങ്ങാട്: അലാമിപളളിയിൽഒരു കുടുംബത്തിലുള്ള മുഴുവൻ പേർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാടും പരിസരവും കൂടുതൽ ജാഗ്രതയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കൊറോണ സ്ഥിരീകരിച്ച ദുബയിൽ നിന്ന വന്ന വ്യക്തിയുടെ കുടുംബത്തിലെ നേരത്തെ സ്ഥിരീകരിച്ച മകളുടെത് കൂടാതെ മൂന്ന് മറ്റ് മക്കൾക്കും 80വയസുകാരിയായ മാതാവിനും ഭാര്യക്കും പുതുതായി രോഗം സ്ഥിരീകരിച്ചതാണ് കാഞ്ഞങ്ങാട് നഗരവും പരിസരവും വീണ്ടും ജാഗ്രതയിലേക്ക് നീങ്ങാൻ ഇടയാക്കിയത്. ഇതിൽ എൺപത് വയസുള്ള മാതാവ് പരിയാരം മെഡിക്കൽ കോളേജിൽ ഐസുലേഷൻ വാർഡിൽ ചികിത്സയിലാണ്. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. രോഗം

സ്ഥിരീകരിച്ച ദുബായിലെ വ്യക്തിയുടെ 19 കാരനായ മകൻ കാഞ്ഞങ്ങാട് നഗരത്തിലും അജാനൂർ പഞ്ചായത്തിലും പതിനഞ്ചോളം വ്യക്തികളെ ബന്ധപെട്ടിട്ടുണ്ട്. അവരെ കണ്ടെത്തി ക്വാറന്റയിനിൽ പോകാൻ ആവശ്യപെടുവാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്. അതേസമയം ലോക്ക് ഡൗൺ കാലമായതിനാൽ സമൂഹ വ്യാപനത്തിന് സാദ്ധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. കൂടുതൽ ഹോം ക്വാറന്റയിനുകളും സ്വയം ഐസുലേഷനുകളും കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളുമുണ്ടായാൽ നിലവിൽ വ്യാപനം സംഭവിക്കുകയില്ലെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ദർക്കുള്ളത്.