കണ്ണൂർ: മലബാർ മേഖലയിൽ ക്ഷീര സംഘങ്ങളിൽ നിന്നും പാൽ സംഭരണം നിർത്തിവെക്കാനുള്ള മിൽമയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.സി ജോസഫ് എം.എൽ.എ. മറ്റെല്ലാ കാർഷിക വിളകളും വിലത്തകർച്ച നേരിടുമ്പോൾ കൃഷിക്കാരന്റെ ഏക ആശ്രയം കന്നുകാലി വളർത്തലാണ്. ആ വരുമാനം കൂടി നിലച്ചാൽ കൃഷിക്കാർ ആകെ പട്ടിണിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങുന്ന സംസ്ഥാനത്തെ സ്വകാര്യ പാൽ വിൽപന ഏജൻസികളോട് നിർബന്ധമായും മലബാർ മേഖലയിൽ നിന്നും പാൽ സംഭരിക്കാൻ ആവശ്യപ്പെടണം. അതുപോലെ മിൽമയിൽ നിന്നും പാൽ വാങ്ങി സൗജന്യമായി ജനങ്ങൾക്ക് നൽകുവാൻ കഴിയുമോ എന്ന കാര്യവും ഗവൺമെന്റ് പരിശോധിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു.