കണ്ണൂർ: മാക്കൂട്ടം ചുരം റോഡ് അടച്ച നടപടിയിൽ നിന്ന് കർണാടക പിന്നോട്ട് പോകാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ് കർണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അട്ടമറിക്കപ്പെട്ടിരിക്കുകയാണെന്ന് കത്തിൽ കളക്ടർ ആരോപിച്ചു. റോഡ് അടച്ചിടുന്നത് കണ്ണൂർ ജില്ലയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധനവിലേക്കോ ദൗർലഭ്യത്തിലേക്കോ വഴിതുറക്കുമെന്നും വയനാട് വഴി സഞ്ചരിച്ച് കണ്ണൂരിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് സമയനഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.