പയ്യന്നൂർ: കൊവിഡ് -19 പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാന സർക്കാറിന് നേതൃത്വംം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദരമായി വ്യത്യസ്തമായ ചിത്രരചന. ശില്പി ഉണ്ണികാനായിയാണ് തന്റെ വീട്ടിലെ സീലിംഗിൽ
മെഴുക്‌തിരിയുടെ പുക ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചത്.നാലടി നീളവും അഞ്ചടി വീതിയുമുള്ള ചിത്രം ഒരു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.