നീലേശ്വരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലേക്ക് പ്രത്യേകം നിയോഗിച്ച സ്‌പെഷൽ ഓഫീസർ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് ശർമ്മ നീലേശ്വരം നഗരസഭയുടെ സമൂഹ അടുക്കള സന്ദർശിച്ചു.
സമൂഹ അടുക്കളയുടെ ചുമതല വഹിക്കുന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. രാധ, വൈസ് ചെയർപേഴ്സൺ വി. ഗൗരി, ടി. കുഞ്ഞിക്കണ്ണൻ, നഗരസഭ സെക്രട്ടറി സി.കെ. ശിവജി എന്നിവരുമായി വിവിധകാര്യങ്ങൾ ചർച്ചനടത്തി. അൽകേഷ് ശർമ്മയോടൊപ്പം സബ് കലക്ടർ അരുൺ കെ.വിജയൻ, ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ്, നീലേശ്വരം നഗരസഭയുടെ ചുമതലയുള്ള തഹസിൽദാർ വി. രത്നാകരൻ, സ്‌പെഷൽ തഹസിൽദാർ പി.വി.തുളസി രാജ്, തുടങ്ങിയവരും ഉണ്ടായിരുന്നു.
തുടർന്ന് നീലേശ്വരത്തും പരിസര പ്രദേശത്തുമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസം, ഭക്ഷണം സംബന്ധിച്ച അവലോകനം നടന്നു. തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച ഏകോപന ചുമതലയുള്ള കൗൺസിലർ പി.കെ. രതീഷ്, എ.വി. സുരേന്ദ്രൻ, റവന്യു ഇൻസ്‌പെക്ടർ കെ. മനോജ് കുമാർ, കെ. പ്രമോദ് എന്നിവർ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്തു. എം. രാജഗോപാലൻ എം.എൽ.എയും സന്നിഹിതനായിരുന്നു.