കാഞ്ഞങ്ങാട് : രാജ്യ വ്യാപകമായി കൊവിഡ് 19 പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് അജാനൂർ കടപ്പുറം ശ്രികുറുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുരോത്സവത്തിന്റ പണം കൊണ്ട് ക്ഷേത്ര പരിധിയിൽ വരുന്ന 1500 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അരിയും പല വ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷണകിറ്റ് കിറ്റ് വിതരണം ചെയ്യാൻ ക്ഷേത്ര സ്ഥാനികന്മാരും ഭരണസമിതിയും തീരുമാനിച്ചു. ലോക് ഡൗൺപ്രഖ്യാപിച്ചതോടെ സമുദായ അംഗങ്ങൾക്ക് മത്സ്യ ബന്ധനം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ തീരദേശ മേഖല നേരിടുന്ന ദുരിതം പരിഗണിച്ചാണിത്. പല വീടുകളിലും ആവശ്യസാധനങ്ങൾ പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. ഈ ഘട്ടത്തിലാണ് ക്ഷേത്ര കമ്മിറ്റി മാതൃകപരമായ തിരുമാനം കൈകൊണ്ടത്.