കാസർകോട്: അതിർത്തിയിലെ അടച്ചുപൂട്ടലിനെതിരെ കേരളം ഹൈക്കോടതിയെ സമീപിച്ച ദിവസവും കർണാടക ഉദ്യോഗസ്ഥർ വാഹനമോടിച്ച് എത്തിയവരോട് യാതൊരു കരുണയും കാട്ടിയില്ല. ഇതിനകം ഏഴുജീവനുകളാണ് അതിർത്തിയിൽ കർണാടകയുടെ കടുംപിടിത്തത്തിലൂടെ നഷ്ടമായത്.കരഞ്ഞുപറഞ്ഞാലും കാലു പിടിച്ചാലും ദാക്ഷിണ്യവുമില്ലാതെയാണ് കർണാടക പൊലീസിന്റെ പെരുമാറ്റം.. അധികം മിണ്ടിയാൽ തോക്കെടുത്ത് വെടിവെക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്.
കർണ്ണാടകം ഉന്നയിച്ച വാദഗങ്ങളെല്ലാം തള്ളിയാണ് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.മംഗളുരുവിലെ ആശുപത്രികൾ കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യാൻ തയ്യാറല്ലെന്ന കർണ്ണാടകയുടെ വാദം ആശുപത്രി അധികൃതരുടെ കത്ത് ഹാജരാക്കിയാണ് കേരളം പൊളിച്ചത്. തങ്ങളുടെ അതിർത്തിയിലെ 200 മീറ്റർ കൈയേറിയാണ് കർണ്ണാടക അതിർത്തിയിൽ മണ്ണിട്ട് അടച്ചതെന്നും കേരളം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ചൊവ്വാഴ്ചമരിച്ച . മഞ്ചേശ്വരം തുമ്മിനാട് സ്വദേശിനി ബേബി(56),മഞ്ചേശ്വരത്തെ ശേഖർ (49) എന്നിവരടക്കം ഏഴ് ജീവനുകളാണ് കർണാടകയുടെ കടുംപിടിത്തത്തിൽ മരിച്ചത്. അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചതിനാൽ ഇരുവരും മതിയായ ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു.