തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വിഹിതം നൂറു ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. 2019-20 വാർഷിക പദ്ധതി വിഹിതം പട്ടികജാതി, പട്ടികവർഗ്ഗo, ജനറൽ വിഭാഗം, പ്ലാൻ വിഹിതം എന്നിവയിൽ നുറുശതമാനം തുകയും ചെലവഴിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

നെൽകൃഷി വികസനം ഉൾപ്പെടെ 63,50,000 രൂപയും ലൈഫ് പി.എം.എ.വൈ ഭവന നിർമ്മാണത്തിന് 1,78, 23, 296 രൂപയും 75 കുടുംബങ്ങൾക്ക് 75 പശുക്കള നൽകിയ വകയിൽ 20,62,500 രൂപയും ഒൻപത് ഗവ: എൽ.പി.സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമിന് 11 ലക്ഷവും ചിലവഴിച്ചുവെന്നാണ് കണക്ക്. വനിത സംരംഭകത്വ കെട്ടിടം 50 ലക്ഷം . പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് 48,50,000 ,​ ഒടുവള്ളി സി.എച്ച്.സിക്ക് 32,80,000 ,​ ക്ഷീര കർഷകർക്ക് പാൽ വില സബ്ബ് സിഡി 25, 08,000 രൂപയും പദ്ധതിവിഹിതമായി ചിലവഴിച്ചുവെന്നും രേഖകൾ പറയുന്നു.എൽ.ഡി.എഫ്. നേതൃത്വത്തിൽ ടി. ലത പ്രസിഡന്റായ ഭരണസമിതിയാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്