മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ "കനത്ത ചൂടിനും, കുടിവെള്ള ക്ഷാമത്തിനും മരമാണ് മറുപടി" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് "ഏപ്രിൽ കൂൾ ചാലഞ്ച്" സംഘടിപ്പിച്ചു. സ്വന്തം വീട്ട് വളപ്പിൽ വൃക്ഷതൈ നട്ടുപ്പിടിപ്പിച്ചുകൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നിയോജകമണ്ഡലത്തിലെ 100 കേന്ദ്രങ്ങളിൽ ഇത് അനുകരിച്ചുകൊണ്ട് കെ.എസ്.യു പ്രവർത്തകർ മരം നട്ട് ക്യാമ്പയിന്റെ ഭാഗമായി. വിവിധ പ്രദേശങ്ങളിലായി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സൽമാനുൽ ഫാരിസ്, വാണി.കെ.കെ, ബിലാൽ ഇരിക്കൂർ, കെ.അദ്വൈത്, രാഹുൽ അമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.