കണ്ണൂർ ജില്ലയിൽ രണ്ടു പേർക്കു കൂടി ഇന്നലെ കൊവിഡ് - 19 ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി. വി. സുഭാഷ് അറിയിച്ചു. എടയന്നൂർ സ്വദേശിയായ അമ്പതുകാരനും എരിപുരം സ്വദേശിയായ മുപ്പത്തിയാറുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇരുവരും മാർച്ച് 21ന് ദുബായിൽ നിന്നെത്തിയവരാണ്. എടയന്നൂർ സ്വദേശി ബംഗളൂരു വഴിയും എരിപുരം സ്വദേശി കൊച്ചി വഴിയുമാണ് എത്തിയത്. ഇരുവരും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. ഇവരിൽ മൂന്നു പേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.
കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിൽ
ആകെ 10880
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ- 42
കണ്ണൂർ ജില്ലാ ആശുപത്രിയിൽ--14
തലശ്ശേരി ജനറൽ ആശുപത്രിയിൽ-23
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്:19
വീടുകളിൽ 10782