പിണറായി: പിണറായി ഗ്രാമ പഞ്ചായത്ത് ജനകീയ ഹോട്ടൽ ഇന്ന് മുതൽ പ്രവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായുള്ള ഉച്ചയൂണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തലശേരി അഞ്ചരക്കണ്ടി റോഡിൽ ഓലയമ്പലം ഭാരത് ഗ്യാസിന് മുൻവശം ആണ് ആരംഭിക്കുന്നത്. നേരിട്ട് വരുന്നവർക്ക് 20 രൂപയ്ക്കും ഊണ് ലഭിക്കും. ഓർഡർ ചെയ്യുന്നവർക്ക് 25 രൂപയ്ക്ക് വൊളന്റിയർമാർ വീടുകളിൽ എത്തിച്ചുനല്കും. ഫോൺ 9961001825, 9744038264.