കണ്ണൂർ: റബ്ബർ, നാളികേരം തുടങ്ങിയ ഉല്പന്നങ്ങൾ ലഭ്യതക്കനുസരിച്ച് വിറ്റ് കുടുംബം പുലർത്തുന്ന ഇടത്തരം കർഷകർ ലോക്ക് ഡൗണോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മലഞ്ചരക്ക് കടകൾ തുറന്ന് സർക്കാർ നിർദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി)സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.