പയ്യന്നൂർ: കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൺസ്യൂമർഫെഡ് പയ്യന്നൂർ ത്രിവേണി സൂപ്പർ മാർക്കറ്റ് നിത്യോപയോഗ സാധനങ്ങളുടെ സൗജന്യ ഹോം ഡെലിവറി സേവനം ആരംഭിച്ചു. . കണ്ണൂർ. എ .കെ.ജി .ആശുപത്രി പ്രസിഡന്റ് ടി.ഐ.മധുസൂദനൻ ഫ്ലാഗ് ഓഫ് ചെയ്‌തു. കൺസ്യൂമർ ഫെഡ് മാനേജർ വി.കെ.രാജേഷ്,രജീഷ് കണ്ണോത്ത്, കെ.കെ.ബാലകൃഷ്ണൻ, പി.വി.അബിത തുടങ്ങിയവർ സംബന്ധിച്ചു.പയ്യന്നൂർ ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് 5 മണി വരെ ഹോം ഡെലിവറി സേവനം ലഭിക്കും. ഫോൺ :04985 205028 , 9961531209 , 9447608230.