പഴയങ്ങാടി: മാടായി പഞ്ചായത്ത് പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിൽ ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചനെതിരെ പരാതി. കിച്ചണിൽ നിന്ന് പുതിയങ്ങാടി ബസ് സ്റ്റാൻഡിലെ ആളുകൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നാണ് പരാതി ഉയരുന്നത്. വാർഡ് അംഗവും സാമൂഹിക പ്രവർത്തകരും 50 പേരുടെ ലിസ്റ്റ് നൽകിയിട്ടും ഭക്ഷണം എത്തിക്കാനായില്ല.
അന്യസംസ്ഥാന തൊഴിലാളികൾ അവർ താമസിക്കുന്ന കെട്ടിട ഉടമയോട് ഭക്ഷണം ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞുവെന്ന് ആരോപണമുണ്ട്. കമ്മ്യൂണിറ്റി കിച്ചണിൽ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ട്. 150 പേർക്ക് ഭക്ഷണം നൽകുന്നുണ്ടെന്നാണ് പഞ്ചായത്ത് അവകാശപ്പെടുന്നുണ്ട്.