മാഹി:പുതുച്ചേരി:അരിയംകുപ്പം സ്വർണ്ണ നഗറിൽ രണ്ടു പേർക്ക് കൊവിഡ്19സ്ഥിരീകരിച്ചു.നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 37കാരനും,51കാരനുമാണ് ജിപ്മറിലെ ടെസ്റ്റിൽ പോസിറ്റീവായി തെളിഞ്ഞത്.
സംസ്ഥാനത്തെ മൂന്നാമത്തെ കേസാണിത്.ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മയ്യഴിയിലെ 68കാരി സുഖം പ്രാപിച്ചിരുന്നു.അരിയംകുപ്പം സ്വർണ്ണ നഗർ അടച്ചിട്ടിരിക്കുകയാണ്.