പരിയാരം: പരിയാരത്തെ ഡോക്ടറിന്റെ പേരിൽ വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് പരിയാരം പൊലീസ് കേസെടുത്തു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്.എം.അഷറഫിന്റെ പരാതിയിലാണ് കേസ് എടുത്തത്. കൊവിഡ് 19 വൈറസുകളെ നാരങ്ങാവെള്ളം കുടിച്ചാൽ തടയാൻ കഴിയും എന്ന രീതിയിൽ ഡോ. അഷറഫിന്റെ പേരിൽ വ്യാജ ഓഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ വ്യാജ സന്ദേശത്തിന്റെ പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. പരിയാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.