പാനൂർ:പാട്യം മുതിയങ്ങയിൽ വീട്ടുമുറ്റത്തും പരിസരങ്ങളിലും മഞ്ഞ നിറമുള്ള പാടുകൾ. മുതിയങ്ങ ശങ്കരവിലാസം സ്കൂളിനു സമീപത്തെ പ്രേമ നാരായണന്റെ വീട്ടുുമുറ്റത്തും ഇവരുടെ സഹോദരി ശ്രീധരിയുടെയും സമീപത്തെ സി.പി ഗോപാലന്റെ വീട് പരിസരത്തും റോഡിലും മഞ്ഞനിറം' സ്പ്രേ ചെയ്തത് പോലെയാണ് കാണപ്പെട്ടത്. ഏകദേശം 200 മീറ്റർ ചുറ്റളവിൽ ഇതു കാണുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് 6 മണിയോടെയാണ് നിറമാറ്റം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടുണ്ട്. വർഷങ്ങങൾക്ക് മുമ്പ് വയനാട്ടിലും ഇതുപോലുള്ള നിറമാറ്റം ഉണ്ടായിരുന്നു.