കണ്ണൂർ: കൊവിഡ് 19 ഭീതിയിൽ ബിവറേജും കള്ള്ഷാപ്പുകളുമെല്ലാം അടച്ചതിന് പിന്നാലെ ചാരായ നിർമ്മാണം തകൃതി. ഇന്നലെ ഇരിട്ടിയിൽ നിന്നും അഞ്ച് ലിറ്റർ ചാരായവുമായി കുഞ്ഞിക്കണി പറമ്പിൽ വീട്ടിൽ കെ. ബാബുവിനെ (40) പിടികൂടി. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊവിഡ് 19 വ്യാപനത്തിന് ശേഷം മാത്രം ഇതുവരെ കണ്ണൂർ ജില്ലയിൽ ആയിരത്തി അഞ്ഞൂറ് ലിറ്ററോളം ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആറളത്തെ വിയറ്റ്നാം ഭാഗം സ്വദേശിയാണ് പിടിയിലായ പ്രതി.