പയ്യന്നുർ: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ സേവനം ജനങ്ങൾക്ക് ആശ്വാസമാകുന്നു. വിവിധ വിഭാഗങ്ങളിൽ ചികിത്സ, കൗൺസിലിംഗ് എന്നിവ ആവശ്യമുളളവർക്കായി നിശ്ചിത സമയം നീക്കിവെച്ച് മാതൃകയാവുകയാണ് പയ്യന്നൂർ മിഡ് ടൗൺ റോട്ടറി അംഗങ്ങളായ ഡോക്ടർമാർ.
രോഗികൾ ആശുപത്രിയിലേക്ക് പോകുന്നതിന് പകരം ഡോക്ടർമാരെ ഫോണിൽ വിളിച്ചാൽ ചികിത്സ, മരുന്ന് എന്നിവ നിർദേശിക്കുന്നതാണ് പദ്ധതി. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പയ്യന്നൂർ മിഡ് ടൌൺ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ: കെ പത്മനാഭനും, സെക്രട്ടറി കെ.പി നാരായണൻകുട്ടിയും അഭ്യർത്ഥിച്ചു.