കണ്ണൂർ: കൊവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രദേശിക വാർത്താ വിനിമയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കേബിൾ ടി.വി സാങ്കേതിക പ്രവർത്തകർക്കും വാർത്താ മേഖലകളിലെ ജീവനക്കാർക്കും ആശ്വാസ പദ്ധതികൾ നടപ്പിലാക്കണമെന്ന് കണ്ണൂർ ജില്ലാ വിഷ്വൽ മീഡിയ ആൻഡ് ടെക്‌നിക്കൽ സ്റ്റാഫ് വെൽഫെയർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രജീഷ് ആനി മാക്‌സും സെക്രട്ടറി ഷാജി ദാമോദരനും ആവശ്യപ്പെട്ടു.