കണ്ണൂർ: 2019-20 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. നവംബർ മാസം മുതൽ ട്രഷറി നിയന്ത്രണമുണ്ടായിരുന്നിട്ടും കൗൺസിലും ജീവനക്കാരും ഒരുമിച്ച് ചിട്ടയായി പ്രവർത്തിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കുവാനായത്.
കണ്ണൂർ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. പുതിയ ഭരണ സമിതി ചുമതലയേറ്റശേഷം തുടർച്ചയായി പദ്ധതി മോണിറ്ററിംഗ് നടത്തുകയും വീഴ്ചകളും കുറവുകളും കണ്ടെത്തി അപ്പപ്പോൾ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയതിനാലാണ് ഈ ചരിത്രനേട്ടം കൈവരിക്കാനായതെന്ന് മേയർ സുമാ ബാലകൃഷ്ണൻ പറഞ്ഞു.

പദ്ധതി വിഹിതം 29.51കോടി (79.01%)

ചിലവഴിച്ചത് 22.71 കോടി

ജനറൽ വിഭാഗം 12.42 കോടി (100%)

എസ്.സി.പി. വിഭാഗം 2.77 കോടി (55.79%)

കേന്ദ്ര ഗ്രാൻഡ് 7.51 കോടി