കാസർകോട്: കൊവിഡ് 19 വ്യാപകമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ജില്ലയിൽ ഏപ്രിൽ ഒന്നിന് 25 കേസുകൾ രജിസ്റ്റർ ചെയ്തു. മേൽപ്പറമ്പ 5, ചിറ്റാരിക്കാൽ 2, ആദൂർ 3, കുമ്പള 2, വിദ്യാനഗർ 2, അമ്പലത്തറ 1, ഹോസ്ദുർഗ് 1, നീലേശ്വരം 1, ചന്തേര 2, വെള്ളരിക്കുണ്ട് 5, രാജപുരം1 എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റു ചെയ്തു. 18 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.

ഇതുവരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 269 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റു ചെയ്തു. 176 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ ലോക് ഡൗൺ പിൻവലിക്കുന്ന 14 ന് ശേഷം മാത്രമേ വിട്ടുകൊടുക്കുയുള്ളുവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.