കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി നേതൃത്വത്തിൽ സജ്ജീകരിക്കുന്ന ഐസൊലേഷൻ വാർഡിലേക്ക് കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന 25 വീതം കട്ടിലുകളും കിടക്കകളും കാഞ്ഞങ്ങാട് മുസ്ലിം യത്തിംഖാന വക സൗജന്യമായി നൽകി.

ജില്ലാ ആശുപത്രി ഇ.എൻ.ടി സർജൻ ഡോ.റിയാസാണ് കട്ടിലും കിടക്കകളും ഏറ്റു വാങ്ങിയത്. യതീംഖാന സെക്രട്ടറിമാരായ അഹമ്മദ് കിർമ്മാണി, എ.കെ.നസീർ, ഭരണസമിതിയംഗം ടി.മുഹമ്മദ് അസ്ലം, അഡ്മിനിസ്‌ട്രേറ്റർ ഇർഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പടം: യതീംഖാന നൽകിയ കട്ടിലുകളുംകിടക്കകളും ജില്ലാ ആശുപത്രി വക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നു