തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൾ നൽകി ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ വിളയിച്ചെടുത്ത പയർ, വഴുതന, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൂലേരി എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ അടുക്കളയിലേക്ക് നൽകിയത്.ബാങ്ക് പ്രസിഡൻറ് ടി.വി.ബാലകൃഷ്ണൻ, എം.ഡി.കെ.ശി. ഉദ്യോഗസ്ഥരായ സി.വി.ശശി, പി.പി.രഘുനാഥ്, പി.രാജീൻ, കെ.പവിത്രൻ,ഷാജി തൈക്കീൽ തുടങ്ങിയവർ സംബന്ധിച്ചു.