പാലക്കുന്ന്: മലബാറിലെ ചില ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയതായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം നടക്കുന്നതായി പരാതി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം അടക്കം ചില ക്ഷേത്രങ്ങളുടെ പേരും വിലാസവുമുള്ള രണ്ട് പേജുകളോടെ വോയ്സ് ക്ലിപ്പിങ്ങിലൂടെയാണ്‌ ഇത്തരത്തിൽ പ്രചാരണങ്ങൾ നടക്കുതെന്ന് പാലക്കുന്ന് കഴകം ഭരണ സമിതി പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണൻ അറിയിച്ചു. അത്തരത്തിൽ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും തികച്ചും അസത്യ പ്രചാരണമാണ് നടക്കുന്നതെന്നും അധികൃതരുമായി ബന്ധപെട്ടപ്പോൾ അറിയാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു .