രാജപുരം :ലോക്ക് ഡൗൺ ലംഘിച്ച് വാഹനവുമായി റോഡിൽ ഇറങ്ങിയത്തിനും നിയന്ത്രണം ലംഘിച്ച് കട തുറന്നു പ്രവൃത്തിച്ചതിനും മൂന്ന് പേരെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു ബൈക്കിൽ കറങ്ങിയതിന് പാണത്തൂർ മാവുങ്കാലിലെ എൻ.വി ആഷിഖിനെ ( 23) മുണ്ടോ ട്ടും മാലക്കല്ല് കരിപ്പാട് കെ.കെ. ജനാർദനനെ (45 ) ബളാന്തോട്ടുമാണ് രാജപുരം എസ്.ഐ. കെ.കൃഷ്ണൻ അറസ്റ്റ് ചെയ്തത്. കൊവിഡ് -19 നിയന്ത്രണം ലംഘിച്ച് ചുള്ളിയോടിയിൽ കട തുറന്നു പ്രവൃത്തിച്ചതിന് പി.സി ഫിലിപ്പി( 57) നെയും അറസ്റ്റ് ചെയ്തു.