കാസർകോട്: കൊവിഡ് -19 പശ്ചാത്തലത്തിൽ അതിർത്തി അടച്ച് 7 മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയ കർണാടക സർക്കാർ കോടതിയെ മാനിച്ച് അതിർത്തി തുറക്കണമെന്ന് എ.ഐ.വൈ.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താൻ, സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി നിരന്തരം ആവശ്യപ്പെട്ടെങ്കിലും കർണ്ണാടക സർക്കാർ ഒളിച്ചുകളി നടത്തുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി മനുഷ്യത്വപരമായ നിലപാടുകൾ സ്വീകരിച്ച് അതിർത്തി തുറക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.