പാനൂർ: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് അനാസ്ഥ വേദനാജനകമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ കടവത്തൂരിലെ പത്മമരാജനെ ഇത് വരെ അറസ്റ്റ്‌ചെയ്യാത്തത് ബി.ജെ.പി നേതൃത്വവും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്തുകളിയുടെയും ഭാഗവുമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ്ജയിംസ് ആരോപിച്ചു.
കൊറോണയുടെ മറവിൽ പ്രതിയെ സ്വൈര്യ വിഹാരത്തിന് വിട്ടിരിക്കുകയാണ് പൊലീസ്'.സംഭവം നടന്ന്,രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ ഭയക്കുകയാണ് പൊലീസ്. അറസ്റ്റ് ഇനിയും വൈകിയാൽ പ്രതിഷേധവുമായി മുന്നോട്ട് വരുുമെന്നും നേതാക്കൾ അറിയിച്ചു.