ചെറുവത്തൂർ: കൊവിഡ് വൈറസിന്റെ ഭീതിജനകമായ അന്തരീക്ഷത്തിൽ തന്റെ പിറന്നാൾ സദ്യ പൊലീസുകാർക്ക് നൽകി പത്തുവയസുകാരി. .പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി നാടിന്റെ മുക്കിലു മൂലയിലുമായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള ആദരവ് അർപ്പിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി.
കണ്ണൂർ, കാസർകോട് അതിർത്തി പ്രദേശം കൂടി ആയ വെള്ളച്ചാലിൽ കർമ്മ നിരത രായ പൊലീസുകാർകാണു അഥീന വിഭവങ്ങൾ ഒരുക്കിയത്. വെള്ളച്ചാലിലെ നാടക പ്രവർത്തകൻ പ്രകാശന്റെയും രഞ്ജിനിയുടെയും മകളാണ് അഥീന.