കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 128 ആയി . ജില്ലയിൽ ഇന്നലെ വരെ 10240 പേരാണ് നീരീക്ഷണത്തിലുള്ളത്.

വീടുകളിൽ 10063 പേരും ആശുപത്രികളിൽ 177 പേരും നീരിക്ഷണത്തിലുണ്ട്. ഇതുവരെ 1214 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചിരിക്കുന്നത്. ഇതിൽ. 732 പേരുടെ ഫലം നെഗറ്റീവ് ആണ് .362 പേരുടെ റിസൾട്ട് ലഭ്യമാകേണ്ടതുണ്ട്. പുതിയതായി 21 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചതായും ഡി എം ഒ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.