തളിപ്പറമ്പ്: അഗ്നിശമന സേന തളിപ്പറമ്പിലേയും പരിസരത്തേയും പൊതു ഇടങ്ങൾ ശുചീകരിച്ചു. അണുനാശിനിയുയാഗിച്ചാണ് ശുചീകരണം നടത്തിയത്. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരം, ട്രഷറി ഓഫിസ്, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്സ്, വിവിധ റേഷൻ കടകൾ എന്നിവിടങ്ങളിലും ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷൻ, വൈദ്യുതി ഓഫീസ് എന്നിവിടങ്ങളിലുമാണ് ശുചീകരണം നടത്തിയത്. ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. ബാലകൃഷ്ണൻ നേതൃത്വം നൽകി.