കണ്ണൂർ ജില്ലയിൽ ഒരാൾക്കു കൂടി വ്യാഴാഴ്ച കൊവിഡ് 18 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി. വി. സുഭാഷ് അറിയിച്ചു. മാർച്ച് 20ന് ദുബായിൽ നിന്നെത്തിയ കോട്ടയംപൊയിൽ സ്വദേശിക്കാണ് പുതുതായി കൊവിഡ് - 19 സ്ഥിരീകരിച്ചത്.

19കാരനായ ഇദ്ദേഹംതിരുവനന്തപുരം വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് സ്രവ പരിശോധനയ്‌ക്ക് വിധേയനായ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് - 19 ബാധിതരുടെ എണ്ണം 50 ആയി. ഇവരിൽ മൂന്നു പേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.
ഇതുവരെ ജില്ലയിൽ നിന്ന് 475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 413 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 366 എണ്ണം നെഗറ്റീവ് ആണ്. 62 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ആകെ രോഗികൾ​-50

ഭേദമായവർ ​-3

നിരീക്ഷണത്തിൽ 10301

കണ്ണൂർ മെഡി.കോളേജിൽ -39

ജില്ലാ ആശുപത്രി ​19

തലശ്ശേരി ജനറൽ ആശുപത്രി ​-18

കൊവിഡ് ട്രീറ്റ് മെന്റ് സെന്റർ -27

വീടുകളിൽ 10201