കണ്ണൂർ: ലോക്ക് ഡൗൺ നിർ ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ 80 കേസുകൾ രജിസ്റ്റർ ചെയ്തു. 84 പേരെ അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച 58 വാഹനങ്ങൾ പിടികൂടി. വീണ്ടും ആദ്യ ദിവസങ്ങളെ പോലെ ആവശ്യമില്ലാതെ പലരും പുറത്തിറങ്ങുകയാണെന്നു പൊലിസ് പറഞ്ഞു. ലോക്ക് ഡൗണിന്റെ ആദ്യ ദിവസത്തിൽ നൂറിലധികം പേർക്കെ തിരെയായിരുന്നു കേസെടുത്തത്. വരും ദിവസങ്ങൾ പരിശോധന കർശനമാക്കും.