കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് എട്ടുപേരിൽ നാലു പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെ. നാലുപേർ ദുബായിൽ നിന്ന് നാട്ടിലെത്തിയവരും ആണ്. കൊവിഡ് സ്ഥിരീകരിച്ചതിൽ 33 വയസ്സുള്ള പുരുഷനും 28 വയസ്സുള്ള സ്ത്രീയും 24 വയസ്സുള്ള അമ്മയും രണ്ട് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു.
ഇവർ നാലു പേരും കാസർകോട് മുൻസിപ്പാലിറ്റിയിൽ ഉള്ളവരാണ്. മൊഗ്രാൽപുത്തൂർ സ്വദേശികളായ 26 വയസ്സുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 41 വയസ്സുള്ള ഉദുമ സ്വദേശിയായ പുരുഷനും 34 വയസ്സുള്ള മധൂർ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതർ.