പയ്യന്നൂർ: നഗരസഭ കമ്മ്യൂണിറ്റി കിച്ചനിൽ വ്യാഴാഴ്ച 55 കിലോ അരി പാചകം ചെയ്തു. ഗവ.താലൂക്ക് ആശുപത്രി, ഗവ. ആയുർവേദ ആശുപത്രി, തുടങ്ങി പയ്യന്നൂരിലെ എല്ലാ ആശുപത്രികളിലും വിവിധ സ്ഥലങ്ങളിൽ നിന്ന് ആവശ്യപ്പെട്ടവർക്കുമായി 400ൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു .

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം മുടക്കമില്ലാതെ നടന്നു. അരിയും ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്:

87 കേന്ദ്രങ്ങളിലായി 1157 അന്യ സംസ്ഥാന തൊഴിലാളികളാണ് ഇതേ വരെയായി നഗരസഭയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

കമ്മ്യൂണിറ്റി കിച്ചനിലേക്ക് അരിയും പച്ചക്കറിയും മറ്റ് സാധനങ്ങളും നിരവധി വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഇന്നലെയും സംഭാവനയായി ലഭിച്ചതായും റേഷൻ വിതരണവും ആരോഗ്യ പ്രവർത്തകരുടെ നിതാന്ത ജാഗ്രതയും പ്രവർത്തനങ്ങളും തുടർന്നു വരുന്നതായും നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ പറഞ്ഞു.