മാഹി:അഴിയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന് വടകര റൂറൽ ബാങ്കിന്റെ കൈത്താങ്ങ്. ബാങ്കിന്റെ വകയായി 10,000 രൂപയുടെ ധനസഹായം ബാങ്ക് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് മെമ്പർ എ.ടി.ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന് കൈമാറി, ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ , സിക്രട്ടറി കെ.പി.പ്രദീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കെ.രമേശൻ എന്നിവർ സന്നിഹിതരായിരുന്നു