കുഞ്ഞിമംഗലം: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൽ ഏപ്രിൽ 13 മുതൽ 18 വരെ നടത്തുവാൻ ഉദ്ദേശിച്ച വിഷുവിളക്ക് മഹോത്സവം ഉപേക്ഷിച്ചതായി ക്ഷേത്രം നാലൂര് സമുദായിമാർ അറിയിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസദേവൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.