കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൊവിഡ‌് 19 ബാധിച്ച ഗർഭിണികൾക്ക് പരിചരണം നൽകുന്നതിന് പ്രത്യേക ഐ.സി.യു സ്ഥാപിക്കാനും മറ്റ്‌ അനുബന്ധ ഉപകരണങ്ങൾക്കുമായി പവർ ഗ്രിഡ് കോർപ്പറേഷനിൽ നിന്ന് ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചു. കെ.കെ.രാഗേഷ് എം.പി നടത്തിയ ഇടപെടലിലൂടെയാണ് തുക അനുവദിച്ചത്. എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു. പൊതുമേഖലാ സ്ഥപനമായ ബി.പി.സി.എൽ ലിമിറ്റഡിൽ നിന്ന് 1 കോടി രൂപയും ഗെയിൽ ഇന്ത്യാ ലിമിറ്റഡിൽ നിന്ന് 50 ലക്ഷം രൂപയും നേരത്തെ ലഭ്യമാക്കുകയും ചെയ്തു. ഇതോടെ മൂന്ന് കോടി 75 ലക്ഷം രൂപ മെഡിക്കൽ കോളേജിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് കെ.കെ.രാഗേഷ് എം.പി പറഞ്ഞു.