കണ്ണൂർ: ലോക്ക് ഡൗണിൽ മംഗളൂരുവിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ ഇന്നലെ നാട്ടിലെത്തി. ആയിക്കരയിൽ നിന്ന് മംഗളൂരുവിൽ പോയി മത്സ്യബന്ധന ജോലി ചെയ്യുന്ന ഒമ്പത് പേരാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് കടൽമാർഗം കണ്ണൂരിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതർ ഐസൊലേഷനിലാക്കി.