കണ്ണൂർ: ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാതെ മുറികൾക്കുള്ളിൽ കഴിയേണ്ടി വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം പകരാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് ടിവി നൽകി. വളപട്ടണം, കീരിയാട്, അഴീക്കോട് പോർട്ട്, പൊയ്‌ത്തുംകടവ്, ആയിക്കര, മാടായി, ചേപ്പറമ്പ്, താഴെ ചൊവ്വ, കണ്ണോത്തുംചാൽ, മേലെ ചൊവ്വ എന്നിങ്ങനെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 10 കേന്ദ്രങ്ങൾക്കാണ് ടിവികൾ നൽകിയത്.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.പി.സൂരജ് ജില്ലാ കളകടർ ടി.വി.സുഭാഷിന് ടിവി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് എന്നിവർ പങ്കെടുത്തു.