മട്ടന്നൂർ: മാർച്ച് 5 നു ശേഷം വിദേശത്തു നിന്നോ ഇതര സംസ്ഥാനത്തു നിന്നോ എത്തിയവർ 28 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് മട്ടന്നൂർ ഗവ.ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ കെ. സുഷമ അറിയിച്ചു.ഡൽഹി നിസാമുദ്ധീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ച് കൊവിഡ് ടെസ്റ്റിനു വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.